പൂർവ്വികർ എന്ന വാക്ക് സത്യമായിരുന്നു
വിദ്വേഷത്തിന്റെ ഇല്ലം മുറിച്ച്
സൗഹാർദ്ദം പോറ്റിയവർ.
എന്നാലും,
ഒരു സത്യാഗ്രഹവും നാം കണ്ടില്ല
ഒരു ആസാദിയും നാം കേട്ടതുമില്ല.
കേട്ടത്,
വെള്ളക്കാർക്കു മുമ്പിൽ
നെഞ്ച് വിരിച്ചു നിന്നവരുടെ വീരകഥകളും
കണ്ടത് വീറുറ്റ ചിത്രങ്ങളും മാത്രം.
അക്രമത്തിനെതിരെ മൗനമെന്ന വാക്ക്
നിഘണ്ടുവിലില്ല എന്ന മട്ടിലവർ പോരാടി
വരത്തന്മാരെ തുരത്താനുള്ള മന്ത്രങ്ങൾ ജപിച്ചു കൊണ്ടിരുന്നു.
പട്ടിണി പങ്കിട്ട്
ജീവിതം കഴിച്ചുകൂട്ടിയവർ.
ഒരു സത്യാഗ്രഹവും നാം കണ്ടില്ല
ഒരു ആസാദിയും നാം കേട്ടതുമില്ല.
-----------------------------------------------------------------------------------------------------------------
അമീൻ ഫവാസ്
മജ്മഅ് ശരീഅത്ത് & ആർട്സ് കോളേജ് ( വാഫി ), കാവനൂർ

0 Comments