ഇത്രയും വേഗത്തിൽ വായിച്ചു തീർത്ത മറ്റൊരു ആത്മകഥയില്ല!





       ഓരോ പേജ് കഴിയുമ്പോഴും നമുക്ക് കിട്ടുന്ന ഊർജത്തിന് കണക്കില്ല! വല്ലാത്തൊരു അനുഭൂതി സമ്മാനിക്കുന്ന പാരഗ്രാഫുകൾ! ലൂയിസ് വില്ലയിലുടെയും അമേരിക്കൻ തെരുവകളിലൂടെയുമുള്ള ഒരു യാത്രതന്നെയാണിത്! പറഞ്ഞുവന്നത് തന്റെ കരുത്തും ആത്മവിശ്വാസവും കൊണ്ട് ലോകത്ത് പുതിയ ചരിത്രം രചിച്ച മുഹമ്മദ് അലി ക്ലേ യുടെ ആത്മകഥയായ പൂമ്പാറ്റയുടെ ആത്മാവ് എന്ന പുസ്തകത്തെ കുറിച്ചാണ്.

      ആധുനിക മനുഷ്യന് ഒരുപാട് പാഠങ്ങൾ പകർന്നു നൽകിയ മുഹമ്മദ് അലിയുടെ ജീവിതം അങ്ങനെ തന്നെ വരച്ചിട്ടിരിക്കുകയാണ് ഈ പുസ്തകത്തിൽ.  അടിച്ചമർത്തപെട്ടവരുടെ ഉന്നമനത്തിനായി,വർണ വിവേചനത്തിനെതിരായി ജീവിതം സമർപ്പിച്ച ഒരു പോരാളിയുടെ കഥയാണിത്.ഇടിക്കൂട്ടിനപ്പുറമുള്ള മുഹമ്മദ് അലിയെന്ന പച്ചമനുഷ്യന്റെ കഥ! തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ജീവിതത്തിലെ വഴിത്തിരിവുകളുമെല്ലാം സുന്ദരമായ ശൈലിയിൽ അവതരിപ്പിക്കുന്നുണ്ട് ഇതിൽ.

       ഏതേതു കർമങ്ങൾ ചെയ്യണമെന്ന് സ്വന്തം ഹൃദയത്തോട് തേടിയ ഒരാളെ കുറിച്ചാണ് നിങ്ങൾ വരും താളുകളിൽ വായിക്കാൻ പോവുന്നതെന്ന് ആമുഖത്തിൽ അദ്ദേഹത്തിന്റെ മകൾ തന്നെ കുറിച്ചിടുന്നുണ്ട്.

 ബഷീർ മിസ്അബ് മലയാളത്തിലേക്ക്

വിവർത്തനം ചെയ്തിട്ടുള്ള ഈ പുസ്തകത്തിന്റെ പ്രസാധകർ  IPH ആണ്.


✍️shafeeq edakkanad