''ഭ്രാന്തൻ''



 

കൊച്ചു വെളുപ്പിനെ

ചങ്ങലയും കിലുക്കി

മമ്മദിൻ കടയിലവൻ വരും

ഇത്തിരിച്ചായയും കെട്ടു ബീഡിയും

അവൻ്റെ സ്വപ്നങ്ങളെ നിറക്കും


നരച്ച മുടിയിലും കറുത്ത പല്ലിലും

അവൻ അവനെത്തിരഞ്ഞു

കണ്ടവർകൊക്കയും അവൻ ഭ്രാന്തൻ

അവനോ അവൻ മാലാഖ

നാട്ടിലെ രാജകുമാരൻ

സർവ്വാധിപതി


വല്ലവരും തരുന്ന

ഇത്തിരിക്കഞ്ഞിയും അവന്

വീഞ്ഞും അമൃതും

പരിഭവങ്ങളോ പരാതിയോ

ഇല്ലാതെ ഇത്രയും കാലം

അവൻ ചിരിച്ചു

ഇനിയും ചിരിക്കും

മരിക്കുവോളം....


Khamrudheen.p thenjeri