വിലായത്ത് ബുദ്ധ, വളരെ കൗതുകകരമായ ഈ പേരുപോലെതന്നെ കൃതിയുടെ ആദ്യന്ത്യ പ്രകൃതിയും കൂടുതൽ ആകർഷകവും വ്യത്യസ്ത പരവുമാണ്. പ്രശസ്ത എഴുത്തുകാരനും പത്രാധിപരുംമായ ജി . ആർ ഇന്ദുഗോപനാണ് വളരെ വിശിഷ്ടമായ ഈ നോവൽ മലയാളസാഹിത്യത്തിനു മുൻപിൽ സമർപ്പിച്ചത്. തിരക്കഥകൃത്ത് എ.കെ ലോഹിതദാസിന്റെ രണ്ടുവരി കഥാതന്തു ആണല്ലോ സംവിധായകൻ ഐ.വി ശശിയെ മൃഗയ എന്ന പ്രശസ്ത സിനിമയിലേക്ക് വഴിതെളിച്ചത്. അത്തരത്തിൽ സുഹൃത്ത് രാജേഷ് കുമാറിന്റെ ഹൃസ്യ വും അതിശയകരവു മായ രണ്ട് വരികളിലൂടെയാണ് വിലായത് ബുദ്ധയുടെ കാതൽ രൂപപ്പെട്ടുവരുന്നത്. രാജേഷിന്റെ കഥാ തന്തു ഇതായിരുന്നു."തീട്ടം എന്ന ഇരട്ട പേരുള്ള ഒരാൾ താൻ മരിക്കുമ്പോൾ ചന്ദനത്തിൽ ദഹിച്ച് മണക്കണം എന്ന വാശിയോടെ ഒരു ചന്ദനമരം വളർത്തുന്നു.
അപ്പോൾ ഒരു കൊള്ളക്കാരൻ ചന്ദനം വെട്ടാനായി എത്തുകയാണ്....." ഗ്രന്ഥകർത്താവ് രാജേഷിന് ഇത്തരമൊരു ആശയത്തെ വളരെ സമർഥമായി വായനക്കാരിലേക്ക് എത്തിക്കുന്നതിൽ പരിപൂർണ്ണ വിജയം കൈവരികാ നയത താവാം സച്ചിയെ പോലുള്ള മലയാളസിനിമയിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകരെ വിലായത്ത് ബുദ്ധ യിലേക്ക് ആകർഷിച്ചതും ഇതുമായി ബന്ധപ്പെട്ട തിരക്കഥ ചർച്ചകളിലേക്ക് കൊണ്ട് എത്തിച്ചതും ഏറ്റവും മുന്തിയ ഇനം എ-ക്ലാസ് ചന്ദനത്തിൻ ഉള്ള പേരാണ് വിലായത്ത് ബുദ്ധ.വിശിഷ്ടമായ ഈ ചന്ദനത്തിൽ നിന്നാണ് കോടികൾ വിലവരുന്ന സമ്പൂർണ്ണ ബുദ്ധ ശില്പങ്ങൾ രൂപപ്പെടുന്നത്. കഥയിൽ ഭാസ്കരൻ തന്നെ ദഹിപ്പിക്കാൻ നട്ടുവളർത്തുന്ന ചന്ദനമരം വിലായത് ബുദ്ധ ആണെന്ന യാഥാർത്ഥ്യത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കഥാഗതിയുടെ കടിഞാനാണ് മോഹനൻ എന്ന ചന്ദന കള്ളക്കടത്തുകാരനിൽ വന്നുചേരുന
'' One truly is the protector of one self who else could be the protector be ''
'' അവരവരെ രക്ഷിക്കാൻ അവരെക്കൊണ്ട് മാത്രമേ സാധിക്കൂ തനിക്ക് തന്നോളം തുണ മറ്റാരുണ്ട് ''
ശ്രീബുദ്ധന്റെ ഇത്തരം ഒരു മഹത്വചനത്തിന്റ സാക്ഷാൽക്കാരമാണ് ഇന്ദുഗോപൻ തന്റെ വിശിഷ്ട കഥാഗങ്ങ ളിലൂടെ വിലയത്ത് ബുദ്ധിയിൽ സാധ്യമാകുന്നത്.
വിലായത്ത് ബുദ്ധ ഉടനീളം തീട്ടം എന്ന് ഇരട്ടപ്പേരു കൊണ്ട് നാടാകെ നാറിയ ഭാസ്കരൻ മാഷും, അച്ഛന്റെ പേരുദോഷം കാരണം പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന വിദ്യാർത്ഥിയായ ആനി എന്ന് വിളിപ്പേരുള്ള അനിൽ ഭാസ്കരനും, മോഹനൻ എന്ന് ചന്ദന കള്ളക്കടത്തുകാരനും, മോഹനന്റെ പെണ്ണ് ചൈ തന്യവും,അവളുടെ അമ്മ ചെമ്പകവും, പ്രതിപക്ഷനേതാവ് കാക്കി പ്പാപ്പുവും,തയ്യൽക്കാരൻ ഉതുപ്പാനും,ചികിലി പയ്യനും, പ്രിയശിഷ്യൻ ബാബുവും, തുടങ്ങി പ്രണയവും പകയും പ്രതികാരവും അധികാരവും നിസ്സഹായതയും ചേർന്ന പരസ്പര മത്സരം ആയിട്ടാണ് കഥ മുന്നോട്ടു പോകുന്നത്
കേരളത്തോട് ചേർന്ന് തമിഴ്നാടിന്റെ അതിർത്തിക്ക് കുറ്റിയടിച്ച മട്ടിൽ കുത്തനെ ഉയർന്നു കാണുന്ന മാട്ടുമല, മലയുടെ താഴ്‌വാരത്ത് മറയൂര് എന്ന ചെറിയ ഒരു ഗ്രാമം. ശർക്കരപ്പാനി യുടെ പരിമളം ഊറി നിൽക്കുന്ന കൊച്ചു കുടിലുകളാലും ചന്ദനമരങ്ങൾളാലും വിശിഷ്ടമായ ഭൂപ്രദേശം. ഇവിടെ ദീർഘകാല അധ്യാപനത്തിന് ശേഷം ശിഷ്ടജീവിതം സാമൂഹിക സേവനത്തിനും രാഷ്ട്രീയ പ്രവർത്തനങ്ങളുമായി മാറ്റിവെച്ച തൂവെള്ള ഭാസ്കരൻ. അങ്ങനെയിരിക്കെ അദ്ദേഹം മകരമാസത്തിലെ ഒരു ത്രിസന്ധ്യയിൽ ഉതുപ്പാന്റെ വീട്ടിലേക്ക് കുറുക്കുവഴി പിടിച്ച് പോകവേ ചെമ്പകത്തിന്റെ പുരയിടത്തിലെ കക്കൂസ് ടാങ്കിലെക് കാല് വഴുതിവീഴുന്നു.തുടർന്ന് അദ്ദേഹത്തിന്റെ ജീവിത ദിശാസൂചി പരിപൂർണ്ണ സ്തംഭനാവസ്ഥയിൽ എത്തുന്നു.
ക്രൂരമായ നാട്ടു പരിഹാസങ്ങളിലും രാഷ്ട്രീയ വിമർശനങ്ങളിലും അകപ്പെട്ട തൂവെള്ള ഭാസ്കരൻ എന്ന നന്മ മരം വെറും തീട്ടം ബാസ്കരൻ ആയി മാറുന്നു.ഈ നാ റിയ ജീവിതത്തിൽ നിന്ന് ഒരിക്കലും മോചനം ഇല്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഭാസ്കരൻ തന്റെ ച്ചിതായെങ്കിലും സുഗന്ധപൂരിതം ആകണം എന്ന വാശിയോടെ ഒരു ചന്ദന മരത്തെ നട്ടുവളർത്തുകയും മരത്തിൽ എരിയുന്നതും പ്രതീക്ഷിച്ച് ശേഷിക്കുന്ന ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.
വർഷങ്ങൾക്കിപ്പുറം ഒരു അർദ്ധരാത്രിയിൽ സ്വപ്നത്തിൽ തീട്ടകുയിൽ വീഴുന്നതും കണ്ടു ഞെട്ടി ഉണരുന്നത് ഭാസ്കരൻ തന്റെ ചന്ദനത്തിനെയും ചുറ്റിപ്പറ്റി നിൽക്കുന്ന മോഹനൻ എന്ന് ചന്ദന കള്ളക്കടത്തുകാരനെ യാദൃശ്ചികമായി കാണാൻ ഇടയാകുന്നു.പതിറ്റാണ്ട് മുമ്പ് താൻ മോഹനനെ സ്കൂളിൽ നിന്നും പടിയിറകിയതും തുടർന്ന് കൊള്ളക്കാരനി ലേക്കുള്ള അവന്റെ രൂപ മാറ്റവും ഓർമ്മയിൽ കൂടുതൽ ഇരുട്ട് പകരുന്നു.
മോഹനൻ വിലയിട്ട് ബുദ്ധ തനിക്കു വേണമെന്നും എന്നാൽ താൻ ഒരിക്കലും ഒരുത്തനും വിട്ടുകൊടുക്കില്ല എന്നും തന്റെ ചിത ഇതിൽ എരിഞ്ഞ് നാടാകെ മണക്കും എന്നും ഭാസ്കരൻ ശാഠ്യം പിടിക്കുന്നു.തുടർന്ന് ഇവരിലൂടെ കഥ ഒരു നിഗൂഢ ഭാഷ്യം കൈവരിക്കുന്നു. ചന്ദനമരം മോഹനൻ കടത്തിക്കൊണ്ടു പോകുമോ എന്ന ഭയം ഭാസ്കരൻ മാഷിൽ പഴയ വേട്ടക്കാരൻ ഉണരുന്നു. മോഹനനെ തന്റെ വരുതിയിൽ വരുത്താൻ ചെമ്പകത്തിന്റെ മകൾ ചൈതന്യത്തെ മാഷിനെ കാണേണ്ടിവരുന്നു. എങ്കിലും അവൻ തന്റെ ലക്ഷ്യത്തിൽ മാറ്റമില്ലാതെ തുടരുന്നു.
അമ്മയുടെ കയ്യിലിരിപ്പ് കാരണം നാറി ജീവിക്കേണ്ടിവരുന്ന ചൈതന്യത്തിന്റെ വിലാസം തിരുത്താൻ മോഹനൻ ആട്ടുമലയുടെ പേര് ചൈതന്യമല എന്ന് ആക്കി തീർക്കുന്നത് വലിയ സഹനത്തോടെയും സാഹസികതയോടെയുമാണ്.ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രവണതകളെ കഥാകൃത്ത് ഇവിടെ പരിഹാസ വൽക്കരിക്കുന്നു. ചന്ദനത്തിന് കാവൽ നിൽക്കുന്ന ഭാസ്കരൻ മോഹനൻ നേരെ വെടി ഉതിർക്കുന്നതും തുടർന്ന് മോഹനന്റെ നാടകീയ പ്രവർത്തനങ്ങൾക്ക് ജനങ്ങളോടൊപ്പം ദൃക്സാക്ഷി ആകേണ്ടി വരുന്നതും എല്ലാം കഥാഗതിയെ കൂടുതൽ ചടുലമാകുന്നു.
ഇടയ്ക്ക് എപ്പോഴോ ഗുരുവിനും ശിഷ്യനും ഇടയ്ക്ക് ചെറിയ രീതിയിൽ സ്നേഹത്തിന്റെ നറുമണം പൊടിയുന്നത് വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും. ഇത് ഗ്രാമീണതയുടെ പരസ്പര ലാളിത്യം വിളിച്ചോതുന്നു. മകൻ നൽകിയ കഞ്ഞി കൊണ്ട് വയറിളക്കുന്ന ബാസ്കരൻ,തന്റെ മസ്തിഷ്കത്തെ മരവിപ്പിച്ച തീട്ടത്തിൽ വീണ്ടും ബോധക്ഷയനായി വീഴുന്നു. ദുർഗന്ധത്തിൽനിന്നും വാരിയെടുത്ത് മോഹനനാണ് സാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. തിരിച്ച് വീട്ടിലെത്തുമ്പോൾ ചന്ദനത്തിന്റെ സ്ഥാനത്ത് വെറും കുറ്റി മാത്രം. ആര്..? എങ്ങനെ..?എപ്പോൾ..?ഈ ചോദ്യങ്ങൾക്കു മുന്നിൽ നോവലിസ്റ്റ് ആകാംഷയുടെ വലയങ്ങൾ തീർക്കുന്നു.
വർഷങ്ങൾ പിന്നിട്ടിട്ടും പഴയ തീട്ടകുയിൽ നിന്നുതന്നെ അവഹേളനത്തിന്റെ മുദ്രാവാക്യങ്ങൾ ഉയർന്നുവരുമ്പോൾ സമകാലിക രാഷ്ട്രീയത്തിന്റെ ഭീരുത്വതെ നോവലിസ്റ്റ് ഇവിടെ പരിഹാസപൂർവ്വം ചിത്രീകരിക്കുന്നു.
"കരിമ്പിൻ ഓലകൾ നിലാവിൽ വെള്ളി വാള് പോലെ ഓളം വെട്ടുന്നു" തുടങ്ങിയ വാചക പ്രയോഗങ്ങളും ജോയ് തോമസിന്റെ അവസരോചിതമായ ചിത്രീകരണവും വിലായത്ത് ബുദ്ധയെ കൂടുതൽ ജനപ്രീതി യിലേക്ക് എത്തിക്കുന്നു. ഡോക്ടർ സുരേഷ് മാധവ്, സി.ജി.വി.എസ്, കെ വി മണികണ്ഠൻ, തുടങ്ങിയ പ്രമുഖരുടെ വിലയിരുത്തലിനു നോടൊപ്പം 127 പേജുകളിലായി ഏകദേശം 180 രൂപ വിലവരുന്ന പുസ്തകം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്സ് ആണ്,ബുദ്ധന്റെ പാതിയടഞ്ഞ കണ്ണിലെ സമാധാനത്തിന്റെ പൂർണതയാണ് വിലായത്ത് ബുദ്ധിയുടെ കാതൽ.
Uvias parakkanni


0 Comments